Monday 29 June 2015

പി.ടി.എ.ജനറൽ ബോഡി മീറ്റിങ്ങും എൻഡോവ്മെന്റ് വിതരണവും

ഈ വർഷത്തെ പി.ടി.എ.ജനറൽ ബോഡി യോഗവും പത്മാവതി ടീച്ചർ എൻഡോവ്മെന്റ് വിതരണവും 26-06-2015 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30p.mന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.


പത്മാവതി ടീച്ചർ


എല്ലാ വർഷവും ഒരോക്ലാസ്സിലും ഒന്നും രണ്ടും സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്കായി സ്കൂളിലെ മുൻ അദ്ധ്യാപികയായ പത്മാവതി ടീച്ചർ ഏർപ്പെടുത്തിയതാണ് ഈ എൻഡോവ്മെന്റ്. 


എൻഡോവ്മെന്റ് തുക വർദ്ധിപ്പിക്കുന്നതിനായി പത്മാവതി ടീച്ചറുടെ ബന്ധുക്കൾ നൽകിയ ഒരുലക്ഷം രൂപയുടെ ചെക്ക് മുൻ ഹെഡ്മാസ്റ്ററും പോരൂർ പഞ്ചായത്ത് അംഗവുമായ ശ്രീ. നന്ദകുമാരൻ മാസ്റ്റർ,  സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ദാമോദരൻ മാസ്റ്റർക്ക് കൈമാറി.

No comments:

Post a Comment