Tuesday 12 June 2018

പ്രവേശനോത്സവം 2018-2019

കുരുന്നുകൾക്ക് ആവേശമായി പ്രവേശനോത്സവം - 2018
    പോരൂർ യു.സി.എൻ.എൻ.എം.എ.യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സംഘടിപ്പിച്ച പ്രവേശനോത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശം പകർന്നു.

    രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. അൻവർ അധ്യക്ഷം വഹിച്ചു. പ്രധാന അദ്ധ്യാപകൻ ശ്രീ. ദാമോദരൻ മാസ്റ്റർ സ്വാഗതവും മാനേജർ ശ്രീ. യു.സി ശ്രീകുമാരൻ മാസ്റ്റർ ഉദ്ഘാടനവും എം.ടി.എ പ്രസിഡൻറ് ശ്രീമതി. റസീന ആശംസയും അർപ്പിച്ച ചടങ്ങിന് എസ്.ആർ.ജി കൺവീനർ ശ്രീമതി. രജിത ടീച്ചർ നന്ദി പറഞ്ഞു.

    തുടർന്ന് നവാഗതർക്കുള്ള സമ്മാനക്കിറ്റിന്റെ വിതരണവും, എൽ.എസ്.എസ് ജേതാക്കൾക്കുള്ള പുരസ്കാരദാനവും നടന്നു. സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ ശ്രീ. ഹരികൃഷ്ണൻ മാസ്റ്റർ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.